Header ads

Header ads
» » ഇ- ആധാർ

രജിസ്റ്റർ ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും തപാൽ വകുപ്പിന്റെയോ കമ്പ്യൂട്ടർ സർ വ്വറിന്റെയോ പിഴവുമൂലം ആധാർ കാർ ഡ് ലഭിക്കാത്തവർക്കായി ഇ-ആധാർ സംവിധാനം നിലവിൽ വന്ന‌ു. 
ഇ-ആധാർ വെബ്സൈറ്റിൽ (eaadhaar.uidai.gov.in) ആധാർ രജി സ്ട്രേഷൻ സമയത്ത് ലഭിച്ച എൻ‌റോൾ മെന്റ് സ്ലിപ്പിലെ വിവരങ്ങൾ (എൻ‌റോൾമെന്റ് നമ്പർ, തീയതി, സമയം, പേര്, പിൻ‌കോഡ് എന്നിവ) നൽകിയാൽ മൊബൈൽ നമ്പരിലേക്ക് വൺ‌ടൈം പാസ്സ്‌വേഡ് എസ്.എം.എസ്. ആയി ലഭിക്കും. ഈ വൺ‌ടൈം പാസ്സ്‌വേഡ് വെബ്സൈറ്റിൽ നൽ‌കി ആധാർ കാർഡിന്റെ പിഡി‌എഫ് ഫോർമാറ്റ് എടുക്കാം.  പിഡി‌എഫ് ഫോർമാറ്റ് തുറന്ന‌ു വരാൻ നിങ്ങളുടെ പോസ്റ്റൽ പിൻ‌കോഡ് നൽ‌കണം.   ഇതിന്റെ പ്രിന്റൌട്ട് എടു ത്താൽ 2000- ത്തിലെ ഐ.ടി ആക്ട് പ്രകാരം ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഉണ്ടായിരിക്ക‌ും. 

ശ്രദ്ധിക്കുക: ഇ-ആധാർ കാർഡ് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്ക‌ുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ വാലിഡ് ആയിരിക്കണം. അല്ലാത്തവ അസാധുവായിരിക്ക‌ും.


ആധാർ രജിസ്ട്രേഷൻ നടന്ന‌ുവോ എന്നറിയാൻ  (സ്റ്റാറ്റസ് അറിയാൻ)
www.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്  Aadhar Status  എന്ന ലിങ്കിൽ പ്രവേശിച്ച് എൻ‌റോൾമെന്റ് സ്ലിപ്പിലെ 14 അക്ക നമ്പറും എൻ‌റോൾ ചെയ്ത തീയതി, സമയം, എന്നിവയും നൽകിയാൽ ആധാർ രജിസ്ട്രേഷൻ നടന്നിട്ടുണ്ടോ എന്നും തപാലിൽ അയച്ചിട്ടുണ്ടോ എന്നും അറിയാനാക‌ും

എൻ‌റോൾമെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടാൽ

ടോൾ ഫ്രീ നമ്പറായ 1800 4251 1800 ൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ പേരും വീട്ടുപേരും പോസ്റ്റൽ പിൻ‌കോഡും അറിയിച്ചാൽ എൻ‌റോൾമെന്റ് സ്ലിപ്പിലെ 14 അക്ക നമ്പർ ലഭിക്കും. ഇത് ആധാർ നമ്പറല്ല ആധാർ നമ്പർ 12 അക്കനമ്പരാണ്.  ഈ എൻ‌റോൾമെന്റ് നമ്പർ ഉപയോഗിച്ച് ഇ-ആധാർ ഡൌൺലോഡ് ചെയ്യാം. ആധാർ എൻ‌റോൾമെന്റ് സ്ലിപ്പ് നഷ്ടപ്പെട്ടൽ എൻ‌റോൾമെന്റ് നമ്പർ അറിയുവാന‌ുള്ള സംവിധാനം ചില അക്ഷയ സെന്ററ‌ുകളിൽ ലഭ്യമാണ്. 



About E-MEDIA

Subramanya Complex, Near Busstand, Trissur Road, Nemmara. Ph: 04923 242 152, Mob: 944774 1859
«
Next
Newer Post
»
Previous
Older Post