Header ads

Header ads
» » » » പാൻ‌കാർഡ്



സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ്‌ പാൻ‌ കാർഡ്.
അനധികൃതമായ പണ‌ഇടപാടുകളും കള്ളപ്പണവും തടയാനായിട്ടാണ് ആദായനികു തി വകുപ്പ് പാൻ‌ നമ്പർ (PAN- Permanent Account Number) ഏർപ്പെടുത്തിയിരിക്കുന്നത്. ആദായ നികുതി അടയ്‌ക്കുവാനും റിട്ടേൺ ഫയൽ ചെയ്യാനും പാൻ‌നമ്പർ നിർബന്ധമാണ്. 

ഒരാൾക്ക് ഒരു പാൻ‌നമ്പർ മാത്രമേ ഉണ്ടാകാവൂ ഒന്നിലധികം പാൻ‌കാർഡ് എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. 
(പാൻ നമ്പർ - ആദ്യ 5 അക്ഷരങ്ങളും പിന്നെ 4 അക്കവും പിന്നെ ഒരു അക്ഷരവുമായി മൊത്തം 10 അക്ഷരങ്ങൾ ആയിരിക്ക‌ും
PAN structure is as follows: AAAAA9999A )
വ്യക്തികള‌ുടെ പാൻ‌കാർഡ് നമ്പറിന്റെ നാലാമത്തെ അക്ഷരം P ആയിരിക്കും.

പാൻ‌കാർഡ് എടുക്കാൻ വരുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.

പാൻ‌കാർഡിനായി അപേക്ഷിക്കുമ്പോൾ പാൻ ഏജൻസി കോഡ് + കൂപ്പൺ നമ്പറോടു കൂടിയ രസീതി ചോദിച്ചു വാങ്ങുക. ഈ കൂപ്പൺ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്. 

പാൻ‌കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ പാൻ‌നമ്പർ ഉപയോഗിച്ച് നഷ്ടപ്പെട്ട കാർഡിന് പകരമായി മറ്റൊന്നിന് അപേക്ഷിക്കാവുന്നതാണ്. യാതൊരു കാരണവശാലും പുതിയ പാൻ കാർഡിനായി അപേക്ഷിക്കരുത്.

പാൻ‌കാർഡ് എടുക്കുവാൻ നിയുക്ത അംഗീകൃത ഏജൻസികളെ മാത്രം സമീ‍പിക്കുക അല്ലാത്ത പക്ഷം നിങ്ങള‌ുടെ വ്യക്തിവിവരങ്ങൾ ദ‌ുര‌ുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ട്

നെന്മാറയിലെ യു.ടി.ഐ അംഗീകൃത പാൻ‌കാർഡ് സർവ്വീസ് സെന്റർ:
E-Media Online Service 
Subramanya Complex, Near Busstand, Trissur Road, Nemmara.
Ph: 04923 242 152,   Mob: 944774 1859 
നിങ്ങള‌ുടെ സമീപത്തുള്ള പാൻ‌കാർഡ് അംഗീകൃത സർവ്വീസ് സെന്റർ അറിയുവാൻ Click here
എല്ലാവർക്ക‌ും പാൻ‌‌കാർഡ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. വാർത്തകാണാം: Mathrubhumi News/Pan

18 വയസ്സിന് താഴെയുള്ളവർക്ക് പാൻ‌കാർഡ്
*18 വയസ്സിന് താഴെയുള്ളവർ പാൻ‌കാർഡിനായി അപേക്ഷിക്കുമ്പോൾ സ്വന്തം അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി, ജനനതിയതി രേഖ എന്നിവയ്ക്ക് പുറമേ രക്ഷിതാവിന്റെ അഡ്രസ്സ് പ്രൂഫ്, ഫോട്ടൊ ഐഡി എന്നിവ കൂടി നൽ‌കേണ്ടതാണ്. 
* അപേക്ഷാ ഫോമിൽ ഒപ്പിടേണ്ടത് രക്ഷിതാവാണ്. 
* ഈ പാൻ‌കാർഡിൽ ഫോട്ടോ ഉണ്ടായിരിക്കുന്നതല്ല ആയതിനാൽ  ഫോട്ടൊ ഐഡി പ്രൂ‍ഫ് ആയി ഉപയോഗിക്കാനാവില്ല.
*18 വയസ്സിന് ശേഷം പാൻ‌കാർഡ് പുതുക്കേണ്ടതാണ്.

പാൻ കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വര‌ും ?

പാൻ‌കാർഡ് എട‌ുക്ക‌ുവാൻ ആവശ്യമായ രേഖകൾ എന്തെല്ലാം ?


About E-MEDIA

Subramanya Complex, Near Busstand, Trissur Road, Nemmara. Ph: 04923 242 152, Mob: 944774 1859
«
Next
Newer Post
»
Previous
Older Post