1999 ജനുവരി 1-നും അതിന് മുൻപും ജനിച്ചവർക്കും, വോട്ടർ ഐ.ഡി. കാർഡ് ഉണ്ടായിട്ടും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും, പുതിയ വോട്ടർ ഐ.ഡി കാർഡിനായും വോട്ടർ പട്ടികയിൽ പേർ ചേർക്കുവാനായും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുക, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പേര് മാറ്റി ചേർക്കുക തുടങ്ങിയ സൌകര്യങ്ങൾ ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമാണ്. വോട്ടർ ഐ.ഡി കാർഡിൽ ഫോട്ടോ മാറ്റുന്നതിനും അക്ഷരത്തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.
വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ / പുതിയ വോട്ടർ ഐ.ഡി കാർഡിന് – അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ.
1. പാസ്സ്പോർട്ട് സൈസ് ഫോട്ടൊ
|
2. കുടുംബാംഗങ്ങളിൽ വോട്ടർ ലിസ്റ്റിൽ പേരുള്ള ഒരാളുടെ വോട്ടർ ഐ.ഡി കാർഡ് / സ്ഥലം മാറി വരികയാണെങ്കിൽ പുതിയ സ്ഥലത്തെ വോട്ടർ ലിസ്റ്റിൽ പേരുള്ള അയൽവാസിയുടെ വോട്ടർ ഐ.ഡി.കാർഡ്
|
3. വീട്ട് നമ്പർ & വാർഡ് നമ്പർ
|
4. ഇപ്പോഴത്തെ മുഴുവൻ അഡ്രസ്സ്
|
5. മൊബൈൽ ഫോൺ നമ്പർ
|
ജനന തീയതി സ്കൂൾ സർട്ടിഫിക്കറ്റിലുള്ളത് പോലെ നൽകുവാൻ ശ്രദ്ധിക്കുക
