*ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന സാധനങ്ങൾ
വാങ്ങുവാൻ
*അഞ്ചുലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുന്നതിനും
വിൽക്കുന്നതിനും
*ബാങ്ക് ലോൺ കൈപ്പറ്റുവാൻ
*രജിസ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങുന്നതിന‌്
*ലോട്ടറി സമ്മാനത്തുക കൈപ്പറ്റുവാൻ
*ശമ്പളം കൈപ്പറ്റുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
*ഹോട്ടൽ/റസ്റ്റോറന്റുകളിൽ ബിൽ 25000 രൂപയിൽ കൂടുതലായാൽ
*ഇൻഷൂറൻസ്/ LIC പ്രീമിയം 50000(അമ്പതിനായിരം) രൂപയ്‌ക്കു
മുകളിൽ അടയ്‌ക്കേണ്ടുന്ന സാഹചര്യത്തിൽ
*കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിന് (Exporting
& Importing)
*ബാങ്കുകളിൽ / പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ
കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ട്രാൻസ്‌ഫർ ചെയ്യുന്നതിനും
*ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന്
*പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന
നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുടങ്ങാൻ ( സഹകരണ
ബാങ്കിൽ നിർബന്ധം)
*അമ്പതിനായിരം രൂപയിൽ കൂടുതൽ വരുന്ന ബാങ്ക് ഡ്രാഫ്‌റ്റുകൾ
(DD) എടുക്കാൻ
*ബാങ്കുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോലുള്ള
നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
*ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുവാൻ
*വിദേശയാത്രയ്‌ക്കായി ഇരുപത്തിഅഞ്ചായിരം രൂപയിൽ കൂടുതൽ
ചിലവാക്കുമ്പോൾ
*ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ സ്വർണ്ണം വാങ്ങുവാൻ
മുകളിൽ പറഞ്ഞ ഏതെങ്കിലും കാര്യങ്ങൾ നിങ്ങളുടെ
ജീവിതത്തിൽ വരുന്നുണ്ടെങ്കിൽ പാൻനമ്പർ നിർബന്ധമാണ്.
ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പാൻകാർഡ് ആവശ്യമായി
വരും
